Success Story Of Btech Chai; Engineering Graduates Start Chai Business In Pushcart Became Success | കേരളത്തിലങ്ങളോളം ഇങ്ങോളം ദേശിയ പാതയോരത്ത് എല്ലാ നേരത്തും ചായ തിളച്ചോണ്ടിരിക്കുന്നുണ്ട്. ചായയും പലഹാരങ്ങളുമായി എല്ലായിടത്തും ഒരു പോലെ തിരക്ക്. എന്നാൽ ദേശീയ പാത 66 ൽ കൊല്ലം പള്ളിമുക്ക് കവലയിൽ ചെന്നായ വ്യത്യസ്താമായൊരു ചായകട കാണാം. പേരു കൊണ്ടും വിളമ്പുന്ന ചായയുടെ വെറൈറ്റി കൊണ്ടും വ്യത്യസ്തമാവുകയാണ് ബിടെക് ചായ. 2021 ഒക്ടോബറിൽ പിറന്ന ബിടെക് ചായ 50 ചായക്കൂട്ടിൽ നിന്ന് 75 ചായക്കൂട്ടിലേക്ക് എത്തിയിരിക്കുകയാണ്. പേരിൽ പറയുന്ന പോലെ എൻജിനീയറിംഗ് ബിരുദധാരികളാണ് ഈ ചായകടയക്ക്. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെയാണ് കൊല്ലംകാരായ മൂന്ന് സുഹൃത്തുക്കൾ ബിടെക് ചായയിലേക്ക് തിരിഞ്ഞത്.